city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു അട്ടിമറിക്കാൻ പണം നൽകിയെന്ന പരാതിയിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എ അബ്ദുർ റഹ്‌മാൻ

കാസർകോട്: (www.kasargodvartha.com 14.06.2021) കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം, കാസർകോട് നിയോജക മണ്ഡലങ്ങളിൽ പണം നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും സ്ഥാനാർഥിയെ പിൻവലിപ്പിക്കാനും വോട് ചെയ്യാനും ചെയ്യാതിരിക്കാനും വേണ്ടി ബി ജെ പി നടത്തിയ ദേശദ്രോഹ പ്രവർത്തനങ്ങൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ആവശ്യപ്പെട്ടു.

രണ്ട് നിയോജക മണ്ഡലങ്ങളിലും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ബി ജെ പി ചിലവഴിച്ചത്. വോടുകൾ ലഭിക്കുന്നതിന് വേണ്ടി പണവും ഭക്ഷണ കിറ്റും നൽകുകയും, വോട് ചെയ്യാതിരിക്കാൻ വേണ്ടി ഭീഷണിപ്പെടുത്തുകയും തിരിച്ചറിയൽ കാർഡ് വാങ്ങുകയും സ്ഥാനാർഥിയെ പിൻവലിപ്പിക്കുന്നതിനു പണം നൽകുകയും ചെയ്തിട്ടുണ്ട്.

മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു അട്ടിമറിക്കാൻ പണം നൽകിയെന്ന പരാതിയിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് എ അബ്ദുർ റഹ്‌മാൻ



മുസ്ലിം കേന്ദ്രങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് മുസ്ലിം വോടുകൾ ഭിന്നിപ്പിച്ച് ബി ജെ പിക്ക് അനുകൂലമാക്കാൻ മുസ്ലിം ലീഗിൽ നിന്നും അടുത്ത കാലത്ത് സിപിഎമിലേക്ക് ചേക്കേറിയ നേതാവിനും സന്തത സഹചാരിയായ വകീലിനും മറ്റൊരു സിപിഎം നേതാവിനും ബിജെപി പണം നൽകിയിരുന്നുവെന്നത് നാട്ടിലാകെ പാട്ടാണ്. സി പി എം പാർടിക്കകത്ത് ഇത് ചൂടേറിയ ചർചയായിട്ടുണ്ട്.

ഇക്കാരണങ്ങൾ കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതിനാൽ ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  Kerala, News, Kasaragod, Manjeshwaram, Election, Constituency, Niyamasabha-Election-2021, BJP, Political party, Politics, Muslim-league, STU-Abdul-Rahman, A Abdul Rahman calls for a comprehensive probe into allegations of money giving in Manjeswaram and Kasargod constituencies.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia