city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു വിഭാഗത്തെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കാന്‍ പോലീസ് നീക്കം, ചില ഉദ്യോഗസ്ഥന്മാര്‍ പേരും പെരുമയും സമ്പാദിക്കാനും മേലുദ്യോഗസ്ഥന്മാര്‍ക്കിടയില്‍ നല്ല പിള്ള ചമയാനും ശ്രമം നടത്തുന്നു: എ. അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 29.06.2018) കാസര്‍കോട് സ്വദേശികളായ രണ്ട് കുടുംബങ്ങളില്‍പെട്ട പതിനൊന്ന് പേരെ ദുബൈയില്‍ നിന്നും കാണാതായതായുള്ള പരാതിയും വാര്‍ത്തയും കാസര്‍കോട് പോലീസ് കെട്ടിച്ചമച്ചതാണെന്ന വിവരം അത്യന്തം ഗൗരവത്തോടെ കാണണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. ദുബൈയില്‍ ബിസിനസ് നടത്തുന്ന സബാദും കുടുംബവും ഖുര്‍ആന്‍ മന: പാഠമാക്കുന്നതിന് വേണ്ടിയാണ് യമനില്‍ പോയതെന്നാണ് സബാദ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ വിവരം. സബാദിന്റെ ഭാര്യ പിതാവിനെ കാസര്‍കോട് സ്റ്റേഷനില്‍ വിളിച്ച് വരുത്തി അവര്‍ കാസര്‍കോട് നിന്നാണ് യമനില്‍ പോയതെന്ന് വരുത്തി തീര്‍ത്ത് എന്തൊക്കെയോ എഴുതിയ പേപ്പറില്‍ വായിച്ചു നോക്കാന്‍പ്പോലും അവസരം നല്‍കാതെ പോലീസ് ഒപ്പിടിയിക്കുകയായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പോലീസ് നല്‍കിയ വിവരം വലിയ പ്രാധാന്യത്തോടെയാണ് മാധ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എല്ലാ വിഭാഗത്തില്‍ പെട്ടവരും ഉന്നത വിദ്യാഭ്യാസത്തിനും മതപഠനത്തിനും കച്ചവടത്തിനുമായി വിവിധ രാജ്യങ്ങളില്‍ പോവുകയും പഠനം നടത്തുകയും കച്ചവടം ചെയ്യുകയും ചെയതു വരുന്നു. അങ്ങിനെ പോകുന്നവരില്‍ കേരളത്തിലുള്ളവര്‍ പ്രത്യേകിച്ച് കാസര്‍കോട് സ്വദേശികളാണെങ്കില്‍ അത് ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവരാണെങ്കില്‍ അവരെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കാന്‍ പോലീസ് കിണഞ്ഞ് ശ്രമിക്കുകയാണെന്നും എ അബ്ദുര്‍ റഹ് മാന്‍ കുറ്റപ്പെടുത്തി.

കാള പ്രസവിച്ചെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുത്ത് ഓടുന്ന വിഭാഗമായി പോലീസ് മാറിയിരിക്കുന്നു. കുടുംബ പ്രശ്‌നവും സംഘടനാപരമായ ചില അഭിപ്രായ വ്യത്യാസങ്ങളുമാണ് ഈ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് ജന സംസാരമുണ്ട്. ചില പോലീസ് ഉദ്യോഗസ്ഥന്മാര്‍ പേരും പെരുമയും സമ്പാദിക്കാനും മേലുദ്യോഗസ്ഥമാര്‍ക്കിടയില്‍ നല്ല പിള്ള ചമയാനും നടത്തുന്ന ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗത്തെ പൊതു സമൂഹത്തിനിടയില്‍ ഒറ്റപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ. ഇത് ഗൗരവമായ പ്രശ്‌നമാണ്.
ഏത് സംഭവത്തിന്റെയും നിജസ്ഥിതി മനസ്സിലാക്കി വ്യക്തമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരുന്നതിന് പകരം സംഘ് പരിവാര്‍ സംഘടനകള്‍ക്കും അവരെ താങ്ങുന്ന മാധ്യമങ്ങള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ അപവാദ പ്രചാരണം നടത്തുന്നതിനും അവരെ രാജ്യദ്രോഹികളും തീവ്രവാദികളുമായി മുദ്ര കുത്തുന്നതിനും സാഹചര്യമുണ്ടാക്കി കൊടുക്കുന്ന ചില പോലീസ്  ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അബ്ദുര്‍ റഹ് മാന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ഒരു വിഭാഗത്തെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കാന്‍ പോലീസ് നീക്കം, ചില ഉദ്യോഗസ്ഥന്മാര്‍ പേരും പെരുമയും സമ്പാദിക്കാനും മേലുദ്യോഗസ്ഥന്മാര്‍ക്കിടയില്‍ നല്ല പിള്ള ചമയാനും ശ്രമം നടത്തുന്നു: എ. അബ്ദുര്‍ റഹ് മാന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, STU-Abdul-Rahman, Police, Muslim-league, Political party, Politics, A Abdul Rahman against Police
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia