city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസന കാര്യങ്ങളിലും ജനകീയ പ്രശ്‌നങ്ങളിലും സി.പി.എം നയം വ്യക്തമാക്കണം: എ. അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 08.01.2018) കാസര്‍കോടിന്റെ വികസന കാര്യങ്ങളിലും ജനകീയ പ്രശ്‌നങ്ങളിലും സി.പി.എം നയം വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയുടെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് പ്രഭാകരന്‍ കമ്മീഷനെ നിയോഗിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തികളാണ് ജില്ലയില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്.

കഴിഞ്ഞ സര്‍ക്കാര്‍ കാസര്‍കോട് ജില്ലക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് പാതി വഴിയില്‍ ഉപേക്ഷിച്ചും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ചികിത്സാ സൗകര്യം മുന്‍നിര്‍ത്തി നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രി പണിയാന്‍ തീരുമാനിച്ച എട്ടു നില കെട്ടിടത്തിന്റെ പ്രവര്‍ത്തി ടെണ്ടര്‍ പോലും വിളിക്കാതെ മുഖ്യമന്ത്രി തറക്കല്ലിട്ട് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തി ആരംഭിക്കാത്തതും ജില്ലയുടെ വികസന കാര്യങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നിഷേധാത്മക നിലപാടുകളുടെ ഉദാഹരണങ്ങളാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പേരില്‍ മുതല കണ്ണീരൊഴുക്കിയും അനാവശ്യ സമരങ്ങള്‍ നടത്തിയും കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പുരോഗമന പദ്ധതികളെ തുരങ്കം വെക്കാന്‍ ശ്രമിച്ചവര്‍ അധികാരത്തില്‍ വന്നതോടെ ദുരിതബാധിതരെ സഹായിക്കുന്നതിനു പകരം അര്‍ഹരായവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുകയാണുണ്ടായതെന്നും ജില്ലയിലെ ഏക പൊതുമേഖല സ്ഥാപനമായ കെല്ലിനെ  എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭെല്ലിന് തുഛമായ വിലക്ക് തീറെഴുതി നല്‍കി നശിപ്പിക്കുകയാണ് ചെയ്തത്. ഭെല്ലിന്റെ ഇപ്പോഴത്തെ അവസ്ഥ വെന്റിലേറ്ററിലെ രോഗിയുടേതിന് തുല്യമാണ്. തൊഴിലാളികള്‍ക്ക് ആവശ്യമായ ജോലികള്‍ നല്‍കുന്നതിനോ ഉല്‍പാദനം നടത്തുന്നതിനോ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനോ യാതൊരു വഴിയുമില്ലാതെ സ്ഥാപനത്തെ ശ്വാസം മുട്ടിച്ച് കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭെല്ലിനെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ യാതൊരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.

നാടിന്റെ വികസനത്തിന്റെ അടിസ്ഥാന മൂലകം യാത്രാ സൗകര്യമെങ്കില്‍ റെയില്‍വേ മേഖലയില്‍ നിലനില്‍ക്കുന്ന നിരവധി ജനകീയ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കുകയോ എം.പി അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയോ ചെയ്യുന്നില്ല. രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ പല ദീര്‍ഘദൂര തീവണ്ടികള്‍ക്കും സ്റ്റോപ്പില്ലാത്ത ഏക ജില്ലാ ആസ്ഥാനമാണ് കാസര്‍കോട്. ഏറ്റമൊടുവില്‍ അനുവദിച്ച ശതാബ്ദി എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടാതെ കണ്ണൂരിലേക്ക് ഓട്ടം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന്റെ പിന്നിലും സര്‍ക്കാറിന്റെ അനങ്ങാപ്പാറ നയവും എം.പിയുടെ പിടിപ്പുകേടുമാണ് വ്യക്തമാകുന്നത്. ജില്ലയുടെ മലയോര മേഖലയുടെ സ്വപ്ന പദ്ധതികളിലൊന്നായ കാണിയൂര്‍ പാത നിര്‍മ്മാണ വിഷയത്തിലും സി.പി.എം കാണിക്കുന്നത് ഇരട്ടതാപ്പാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഒരു ഭാഗത്ത് എം.പി പ്രസ്താവനയും മുറവിളിയും കൂട്ടുമ്പോള്‍ മറുഭാഗത്ത് കണിയൂര്‍ പാതയെ ഒഴിവാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ പട്ടിക സമര്‍പ്പിച്ചത്.

ജില്ലയിലെ ക്രമസമാധാനം പാടെ തകര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങള്‍ പോലും തെളിയിക്കാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയും നടുറോഡില്‍ വാഹന പരിശോധന നടത്തി മനുഷ്യരെ കൊല്ലുകയും ചെയ്യുന്നു. ഇതിനെതിരെ ശബ്ദിക്കാന്‍ പോലും സി.പി.എമ്മിന് സാധിക്കുന്നില്ല. കാലാകാലങ്ങളിലായി അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നും കാസര്‍കോട് ജില്ലയോട് അവഗണനാ മനോഭാവമാണ് വച്ചു പുലര്‍ത്തിയിരുന്നത്.

യു.ഡി.എഫ് കേരളം ഭരിച്ച കാലഘട്ടങ്ങളിലൊക്കെ തുടക്കം കുറിച്ച പല വികസന പദ്ധതികളും ഒഴിവാക്കാനും അവഗണിക്കാനുമാണ് സി.പി.എം ശ്രമിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ തങ്ങളുടെ നയം ജനങ്ങളുടെ മുമ്പില്‍ വ്യക്തമാക്കാനും കഴിഞ്ഞ യു ഡി.എഫ് സര്‍ക്കാര്‍ ജില്ലക്കനുവദിച്ച മുഴുവന്‍ വികസന പദ്ധതികളും നടപ്പിലാക്കാന്‍ സി.പി.എം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.
വികസന കാര്യങ്ങളിലും ജനകീയ പ്രശ്‌നങ്ങളിലും സി.പി.എം നയം വ്യക്തമാക്കണം: എ. അബ്ദുര്‍ റഹ് മാന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, CPM, Muslim-league, Political party, Politics, A Abdul Rahman against CPM
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia