വിഴുങ്ങല്‍ പാരമ്പര്യം ബി.ജെ.പിക്ക്; രാജ്യത്തെയും ജനങ്ങളെയും ഒന്നടങ്കം വിഴുങ്ങി, ബി.ജെ.പി ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ റോളില്‍, സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിക്കാന്‍പോലും കഴിയാത്ത ബി.ജെ.പി. മറ്റുള്ളവരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നത് വിരോധാഭാസം: എ. അബ്ദുര്‍ റഹ് മാന്‍
Jun 25, 2018, 10:43 IST
കാസര്‍കോട്: (www.kasargodvartha.com 25.06.2018) ജില്ലയില്‍ മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങുകയാണെന്ന ബി.ജെ.പി നേതാക്കളുടെ വിടുവായിത്തം അവരുടെ പാരമ്പര്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. രാജ്യത്തെയും ജനങ്ങളേയും ഒന്നടങ്കം വിഴുങ്ങുകയും പൂര്‍വ്വികന്മാര്‍ ജീവത്യാഗം ചെയ്ത് പടുത്തുയര്‍ത്തിയ ഭാരതത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുകയും ചെയ്യുന്ന ബി.ജെ.പി ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ റോളിലാണ് അഭിനയിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയെ ചൊല്ലി ബി.ജെ.പി നേതാക്കള്‍ ബേജാറാവേണ്ടതില്ല. അതൊക്കെ ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനും ഇവിടെ മുന്നണിയും ബന്ധപ്പെട്ട പാര്‍ട്ടികളുമുണ്ട്. അക്കാര്യം അവര്‍ നോക്കി കൊള്ളും. ഒരു സംസ്ഥാന പ്രസിഡണ്ടിനെ തീരുമാനിക്കാന്‍പോലും കഴിയാത്ത ബി.ജെ.പി. മറ്റുള്ളവരുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നത് വിരോധാഭാസമാണ്. ഇക്കാര്യത്തില്‍ വൈദ്യരേ സ്വയം ചികിത്സിക്കൂയെന്നാണ് പറയാനുള്ളതെന്നും എ. അബ്ദുര്‍ റഹ് മാന്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, STU-Abdul-Rahman, BJP, Political party, Politics, Muslim-league, A Abdul Rahman against BJP
< !- START disable copy paste -->