city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുട്ടി രാഷ്ട്രീയക്കാരന് സൈക്കിള്‍ സമ്മാനിച്ച് നിയുക്ത എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും മുസ്ലിം ലീഗും

പള്ളിക്കര: (www.kasargodvartha.com 26.05.2019) തൊട്ടിക്കാരുടെ മനം കവര്‍ന്ന കുട്ടി രാഷ്ട്രീയക്കാരന്‍ പാച്ചു എന്ന സല്‍മാന്‍ ഫാരിസിനെ തൊട്ടി ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റിയും കെഎംസിസിയും അനുമോദിച്ചു. ചടങ്ങില്‍ സല്‍മാന്‍ ഫാരിസിനുള്ള സൈക്കിള്‍ നിയുക്ത എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ സമ്മാനിച്ചു. ശാഖാ ലീഗ് പ്രസിഡന്റ് ബേങ്ക് ഹമീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനീര്‍ തമന്ന സ്വാഗതം പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പര്യടനത്തിന്റെ ഭാഗമായി പള്ളിക്കര തൊട്ടിയിലെത്തിയ ദിവസം സ്വീകരണം ഏകോപിപ്പിക്കുന്നതിനും തൊട്ടി പ്രദേശം അലങ്കരിക്കുന്നതിനും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായി പങ്കെടുത്ത സല്‍മാന്‍ ജനമനസില്‍ ഇടം നേടിയിരുന്നു. രാഷ്ട്രീയമെന്തെന്നറിയാത്ത കൊച്ചു ബാല്യത്തില്‍ പോസ്റ്റര്‍ പതിക്കാനും സ്വീകരണ കേന്ദ്രത്തില്‍ ദാഹജലം വിതരണം ചെയ്യാനും കാണിച്ച എട്ടാം ക്ലാസുകാരന്റെ ഉത്സാഹം ഏവരെയും അതിശയിപ്പിച്ചിരുന്നു.

ചെറിയ പ്രായത്തില്‍ തന്നെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശത്തോടെ മുന്നിലുണ്ടാകുന്ന സല്‍മാന്‍ ഫാരിസിന് രാജ്‌മോഹന്‍ ഉണ്ണിത്താനെ കൊണ്ട് തന്നെ സമ്മാനമായി സൈക്കിള്‍ നല്‍കണമെന്ന് തൊട്ടി മുസ് ലിം ലീഗും കെഎംസിസിയും തീരുമാനിക്കുകയായിരുന്നു. തായല്‍ തൊട്ടി സ്വദേശിയും പ്രവാസിയുമായ ഷംസുദ്ദീന്റെ മകനാണ് പാച്ചു എന്ന്  വിളിക്കുന്ന സല്‍മാന്‍ ഫാരിസ്.

കുട്ടി രാഷ്ട്രീയക്കാരന് സൈക്കിള്‍ സമ്മാനിച്ച് നിയുക്ത എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും മുസ്ലിം ലീഗും

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എസ് മുഹമ്മദ്കുഞ്ഞി, മണ്ഡലം പ്രസിഡന്റ് കെ ഇ എ ബക്കര്‍, ജനറല്‍ സെക്രട്ടറി എ ബി ഷാഫി, വൈസ് പ്രസിഡന്റ് തൊട്ടി സാലിഹ് ഹാജി, യു എ ഇ കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഹനീഫ കുന്നില്‍, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, റഷീദ് ഹാജി കല്ലിങ്കാല്‍, സുകുമാരന്‍ പൂച്ചക്കാട്, കെ എം അബ്ദുര്‍ റഹ് മാന്‍, അബ്ബാസ് തെക്കുപുറം, മുക്കൂട് മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ കുഞ്ഞി തൊട്ടി പ്രസംഗിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Politics, Muslim-league, Rajmohan Unnithan, Bicycle, 8th std politician got cycle as gift for conducting election campaign of Rajmohan Unnithan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia