ഡി എം കെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം; കാസര്‍കോട് ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി, സമ്മര്‍ദ തന്ത്രമെന്ന് ഒരു വിഭാഗം
May 7, 2017, 13:09 IST
കാസര്‍കോട്: (www.kasargodvartha.com 07.05.2017) ഡി എം കെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡി സി സി ഭാരവാഹികള്‍ ഉള്‍പ്പെടെ നാല്‍പത് പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ വിമതനായി മത്സരിച്ചതിനെ തുടര്‍ന്ന് മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ അച്ചടക്ക നടപടി പിന്‍വലിച്ച് മുഹമ്മദിനെ തിരിച്ചെടുത്തത് ജില്ലാ കോണ്‍ഗ്രസിലെ കൂട്ടരാജിക്ക് കാരണമായി. തനിക്കെതിരെ വിമതനായി മത്സരിച്ച ഡി എം കെ മുഹമ്മദിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഹര്‍ഷദ് വോര്‍ക്കാടി ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു.
തദ്ദേശതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഡിവിഷനില്‍ ഹര്‍ഷദ് വോര്‍ക്കാടിക്കെതിരെ ഡി എം കെ മുഹമ്മദ് വിമതനായി മല്‍സരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിമതനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. വിമതനായി മല്‍സരിച്ചതിനുശേഷവും സി പി എമ്മിനെ സഹായിക്കുന്ന നിലപാടുകളാണ് മുഹമ്മദ് സ്വീകരിച്ചതെന്ന ആരോപണം കോണ്‍ഗ്രസില്‍ ശക്തമാണ്. ജില്ലപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതായി ഹര്‍ഷദ് വോര്‍ക്കാടി പാര്‍ട്ടി നേതൃത്വത്തിനാണ് ഇപ്പോള്‍ കത്ത് നല്‍കിയിട്ടുള്ളത്. ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിനും കത്ത് കൈമാറും.
ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടായത് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനെ പിളര്‍പ്പിന്റെ വക്കിലെത്തിക്കുന്ന വിധം സ്ഥിതിഗതികള്‍ ഇതോടെ സങ്കീര്‍ണമായിരിക്കുകയാണ്. ഡി സി സി പ്രസിഡണ്ടിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പടയൊരുക്കം നടത്തിവരുന്നതിനിടെയിലാണ് പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
അതേസമയം, ഹര്‍ഷദ് വോര്‍ക്കാടിയുടെ രാജി സമ്മര്‍ദ്ദ തന്ത്രമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെക്കുന്നത് സംബന്ധിച്ച കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കുന്നതിന് പകരം പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയതില്‍ നിന്ന് തന്നെ ഇത് വ്യക്തമാണെന്ന് ഈ വിഭാഗം ചൂണ്ടിക്കാട്ടി. ഡി എം കെ മുഹമ്മദിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കുന്നതിന് വേണ്ടിയുള്ള അടവാണ് ഇതെന്ന സംശയമുള്ളതിനാല്‍ ഇതൊന്നും ഗൗരവത്തിലെടുക്കേണ്ട കാര്യമില്ലെന്നും ഇവര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: 40 members resigned from Kasaragod District Congress
Keywords: Kasaragod, District, Congress, Protest, Resigned, Institution, Election, Political Party, Competed, Withdraw.