ബിജെപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 4 സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍
Jul 28, 2017, 17:54 IST
തിരുവനന്തപുരം: (www.kasargodvartha.com 28.07.2017) തലസ്ഥാനത്ത് ബിജെപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ പിടിയിലായി. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനെതിരേ ആക്രമണം നടത്തിയ സംഭവത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ഐ പി ബിനു, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രതിന് സാജ് കൃഷ്ണ എന്നിവരടക്കം നാല് പേരാണ് അറസ്റ്റിലായത്.
ബിജെപി ഓഫീസ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇവരെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിന് സമീപത്തു നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് ബോധ്യമായതോടെ പാര്‍ട്ടി തലത്തിലും ഇവര്‍ക്കെതിരേ നടപടിയുണ്ടായിരുന്നു. കൗണ്‍സിലര്‍ ബിനു, പ്രതിന് സാജ് എന്നിവരുള്‍പ്പടെ മൂന്ന് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു.
Keywords: Kerala, Thiruvananthapuram, news, arrest, Held, CPM, Politics, BJP, RSS, Attack, Top-Headlines, 4 CPM activists held for BJP office attack case