city-gold-ad-for-blogger

സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനുമായ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അന്തരിച്ചു

പിലാത്തറ: (www.kasargodvartha.com 29.12.2021) സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ജനുമായ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി (56) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഗീതജ്ഞനും ഗാന രചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്.

  

സംഗീത സംവിധായകനും കര്‍ണാടക സംഗീതജ്ഞനുമായ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അന്തരിച്ചു

കോഴിക്കോട് തിരുവണ്ണൂരിലായിരുന്നു താമസം. ദേശാടനം സിനിമ മുതല്‍ കൈതപ്രത്തിന്റെ നിരവധി ഗാനങ്ങള്‍ക്ക് ഓര്‍കസ്‌ട്രേഷനും സഹ സംഗീത സംവിധാനവുമായി സിനിമാ പിന്നണിയിലെത്തി. കണ്ണകി മുതല്‍ സ്വതന്ത്ര സംഗീത സംവിധാന രംഗത്ത് സജീവമായി. തിളക്കം, ദൈവനാമത്തില്‍, ഉള്ളം, ഏകാന്തം, മധ്യവേനല്‍, കൗസ്തുഭം തുടങ്ങി നിരവധി സിനിമകള്‍ക്ക് സംഗീത സംവിധാനം ചെയ്തു. കൗസ്തുഭം സിനിമയില്‍ ഭാഗവതരായി വേഷമിട്ടു. 

കൈതപ്രം ഗ്രാമത്തിലെ  കണ്ണാടി ഇല്ലത്ത് പരേതരായ കണ്ണാടി ഭാഗവതര്‍ എന്ന കേശവന്‍ നമ്പൂതിരിയുടെയും അതിഥി അന്തര്‍ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. 

ഭാര്യ: ഗൗരി അന്തര്‍ജനം (കാഞ്ഞങ്ങാട് ആലമ്പാടി), മക്കള്‍: അതിഥി, നര്‍മദ (ഇരുവരും സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍) കേശവന്‍. സഹോദരങ്ങള്‍: കൈതപ്രം ദാമോദരന്‍ നമ്പൂതിരി (സംഗീതജ്ഞന്‍, കോഴിക്കോട്), കൈതപ്രം വാസുദേവന്‍ നമ്പൂതിരി (റിട. പ്രഥമാധ്യാപകന്‍, യോഗാചാര്യന്‍, എറണാകുളം), തങ്കം (നീലേശ്വരം പള്ളിക്കര കരക്കാട്), പരേതയായ സരസ്വതി (എടക്കാട് മന മഞ്ചേശ്വരം).

Keywords:  News, Kerala, Top-Headlines, Kozhikode, Hospital, Obituary, Arts, Kaithapram Viswanathan Namboothiri passed away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia