വാട്ടര്‍ അതോറിറ്റി ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Sep 15, 2011, 14:59 IST
കാസര്‍കോട് വിദ്യാനഗറിലെ വാട്ടര്‍അതോറിറ്റിയിലെ ക്ലര്‍ക്കാണ് രാജു. നേരത്തെ പോലീസിലായിരുന്ന രാജു മൂന്നുമാസം മുമ്പാണ് വാട്ടര്‍ അതോറിറ്റിയില്‍ ക്ലര്‍ക്കായി ജോലിക്കു കയറിയത്. ബുധനാഴ്ച്ച രാത്രി രാജുവിനെ ഒരു വീടിന് സമീപം അസമയത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് ചിലര്‍ ചോദ്യം ചെയ്തിരുന്നതായി പറയപ്പെടുന്നു. അവിവാഹിതനാണ് മരിച്ച രാജു. മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. രാവിലെ ഇന്‍ക്വസ്റ്റിന് എത്തിയ പോലീസുകാരെ നാട്ടുകാര്‍ തടയുകയും മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുര്‍ന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. സഹോദരങ്ങള്‍: കൃഷ്ണന്‍, സുന്ദരന്‍, ശാന്ത.






