city-gold-ad-for-blogger

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചനിലയില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചനിലയില്‍
പെരിയ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്യോട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും ചാലിങ്കാല്‍ മൊട്ടകോളനിയിലെ രമേശന്റെ മകനുമായ സുനിലിനെയാണ് (17) ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ വീട്ടുപറമ്പിലെ ഷെഡ്ഡില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

പുതിയ വീട് നിര്‍മിക്കുന്നതിനാല്‍ രമേശനും കുടുംബവും പറമ്പിലെ താല്‍ക്കാലിക ഷെഡ്ഡിലാണ് താമസിച്ചുവരുന്നത്. കുറച്ചു ദിവസങ്ങളായി സുനില്‍ കടുത്ത മനോവിഷമത്തിലായിരുന്നു. അഞ്ച് ദിവസത്തോളമായി സ്‌കൂളില്‍ പോകാതിരുന്നതിനെതുടര്‍ന്ന് മാതാവ് സുമതി സുനിലിനോട് ഇതേക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഇതിന്റെ കാരണം പറയാതെ ഒഴിഞ്ഞുമാറിയ സുനില്‍ സ്‌കൂളില്‍ പോയി അന്വേഷിക്കരുതെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം സുമതി മകന്‍ അറിയാതെ സ്‌കൂളില്‍ പോയി സുനില്‍ വരാതിരിക്കാന്‍ മാത്രം എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് സ്‌കൂള്‍ അധികൃതരോട് ചോദിച്ചു. നന്നായി പഠിക്കുന്ന കുട്ടിയാണെന്നും സുനില്‍ ഹാജരാകാതിരിക്കാന്‍ മാത്രം സ്‌കൂളില്‍ പ്രശ്‌നങ്ങളൊന്നും നിലവില്‍ ഉണ്ടായിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ മറുപടി നല്‍കി. സ്‌കൂളില്‍ അന്വേഷിച്ച കാര്യം മാതാവ് സുനിലിനെ അറിയിച്ചുവെങ്കിലും ഇതിന്റെ പേരില്‍ വഴക്കൊന്നും പറഞ്ഞിരുന്നില്ല. ബുധനാഴ്ച തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് സുമതി തിരിച്ചുവന്നപ്പോഴാണ് സുനിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെറിയ തോതില്‍ ശകാരിച്ചാല്‍ പോലും മാനസികമായി തളരുന്ന പ്രകൃതക്കാരനാണ് സുനിലെന്ന് ബന്ധുക്കള്‍ പറയുന്നു. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ ബാഡ്മിന്റനും വൈകുന്നേരം ഫുട്‌ബോളും കളിക്കാറുള്ള സുനിലിനെ ഇതിനിടയിലുണ്ടായ പ്രശ്‌നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

സുനിലിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സുനിലിന്റെ കുടും ബാംഗങ്ങളുടെയും പരിസ രവാസികളുടെയും മൊഴിയെടുത്തു.

Keywords: Plus one, Student, Suicide, Periya, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia