city-gold-ad-for-blogger

പി.സി.കെ മൊഗ്രാല്‍ നിര്യാതനായി

പി.സി.കെ മൊഗ്രാല്‍ നിര്യാതനായി
മൊഗ്രാല്‍: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും, മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് മുന്‍ ക്യപ്റ്റനുമായ പി.സി.കെ മൊഗ്രാല്‍(72) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ മംഗലാപുരം ഏനപ്പോയ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. രോഗം കഠിനമായതിനെതുടര്‍ന്ന് 10 ദിവസം മുമ്പാണ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മൊഗ്രാലിന്റെ മത-സാമൂഹിക വിദ്യഭ്യാസ-കായിക മേഖലകളില്‍ നിറ സാന്നിധ്യമായിരുന്ന പി.സി.കെ മൊഗ്രാല്‍ ചളിയങ്കോട് ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ സെക്രട്ടറിയും നിലവില്‍ കമ്മിറ്റി അംഗവുമാണ്. മൊഗ്രാല്‍ കെ.കെ പുറം ഖിളര്‍ മസ്ജിദ് കമ്മിറ്റിയിലും അംഗമാണ്.
മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ക്യാപ്റ്റനായും കാല്‍ നൂറ്റാണ്ടോളം ക്ലബ്ബ് പ്രസിഡന്റായും സോവനമനുഷ്ടിച്ച പി.സി.കെ മൊഗ്രാല്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ദശാബ്ദ കാലം മൊഗ്രാല്‍ സ്‌കൂളിന്റെ പി.ടി.എ പ്രസിഡന്റായിരുന്നു. വിദ്യഭ്യാസ മേഖലയിലും തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ പി.സി.കെയ്ക്ക് ജന്മനാടിന്റെ ആദരമെന്ന നിലയില്‍ ഈ വര്‍ഷമദ്യം മൊഗ്രാല്‍ ദേശീയവേദി ഉപഹാരം നല്‍കി ആദരിച്ചിരുന്നു.
ഭാര്യ: കല്ലട്ര കുടുംബംഗമായ കളനാട് മൊയ്തീന്‍ കുഞ്ഞിയുടെ മകള്‍ സുഹ്‌റ. മക്കള്‍: പി.സി ആസിഫ്(മുന്‍ മംഗലാപുരം യുണുവേഴ്‌സിറ്റി ക്യാപ്റ്റന്‍), പി.സി മാഹിനലി(ദുബൈ), സൈബുന്നിസ, സീനത്ത്, പി.സി നിയാസ്(ബിസിനസ് മംഗലാപുരം). മരുമക്കള്‍: സിറിന്‍, ആറ്റബി, അബൂബക്കര്‍, നമാസ്, ആയിഷ. സഹോദരങ്ങള്‍: പ്രൊഫ. പി.സി.എം കുഞ്ഞി, പി.സി ബീഫാത്തിമ, പരേതനായ അബ്ബാസ് ഹാജി. മൊഗ്രാല്‍ ചളിയങ്കോട് ജുമാ മസ്ജീദ് ഖബര്‍ സ്ഥാനില്‍ ഉച്ചയ്ക്ക് ശേഷം ഖബറടക്കും.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia