പന്തല്‍ജോലിക്കാരന്‍ വീട്ടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍
Feb 29, 2012, 10:57 IST
കാസര്‍കോട്: പന്തല്‍ജോലിക്കാരനെ വീടിന്റെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്‌ലു പച്ചകാട്ടെ സുന്ദര-ഭവാനി ദമ്പതികളുടെ മകന്‍ സുരേശ(52)നെയാണ് വീടിന്റെ പിറകുവശത്തെ കഴുക്കോലില്‍ തൂങ്ങി മരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. മൂന്നുമാസമായി സുരേശന്‍ ജോലിക്ക് പോയിരുന്നില്ല.
ഭാര്യ: ഓമന. മക്കള്‍: ദീക്ഷിത്, ചിന്തന്‍. സഹോദരങ്ങള്‍: മഹാദേവന്‍, ചന്ദ്രാവതി, അരമനാക്ഷി. കാസര്‍കോട് ടൗണ്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Obituary, പന്തല്‍ജോലിക്കാരന്‍, തൂങ്ങി, കാസര്‍കോട്,






