city-gold-ad-for-blogger

ന്യൂമോണിയ: എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമ മരിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 08.06.2014) ന്യൂമോണിയ ബാധിച്ച് എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമയായ യുവാവ് മരിച്ചു. മീഞ്ച തലത്തോടി സ്വദേശി സുരേഷ് (34) ആണ് മരിച്ചത്. മൊറത്തണയിലെ ശ്രീ സായി എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമയാണ്. മൂന്നു ദിവസം മുമ്പ് പനി ബാധിച്ച സുരേഷ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയാണ് മരണം.

തലക്കള ശ്രീ നാഗ ബ്രഹ്മ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് സജീവ പ്രവര്‍ത്തകനും ബി.ജെ.പി. പ്രവര്‍ത്തകനും നാടക കലാകാരനും കബഡി താരവുമാണ് സുരേഷ്. നാരായണ മടിവാളസുന്ദരി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ. ഒരു മാസം പ്രായമായ ആണ്‍കുട്ടിയുണ്ട്. സഹോദരങ്ങള്‍: സുഹാസിനി, ജയശ്രീ, രവിരാജ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ന്യൂമോണിയ: എഞ്ചിനീയറിംഗ് വര്‍ക്‌സ് ഉടമ മരിച്ചു

Keywords : Manjeshwaram, Death, Obituary, Kasaragod, Hospital, Suresh.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia