city-gold-ad-for-blogger

നേതാക്കള്‍ക്ക് നോട്ടുമാലയണിയിക്കാന്‍ ഇനി പാറ്റമ്മയില്ല

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.09.2019) ചുവപ്പു ബ്ലൗസും സെറ്റ് മുണ്ടുമുടുത്ത് പൊതുസമ്മേളന സദസില്‍ മുന്‍നിരയിലിരിക്കുന്ന പള്ളോട്ടെ പാറ്റമ്മ ഓര്‍മ്മയായി. കാഞ്ഞങ്ങാടും പരിസരങ്ങളിലും ഇടതുപക്ഷ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളുണ്ടെങ്കില്‍ മറ്റാരെക്കാളും മുന്നില്‍ പാറ്റ ഓടി എത്തുന്നത് പ്രസംഗം കേട്ടു മടങ്ങാനല്ല. സ്വരുക്കൂട്ടിയ നോട്ടുകള്‍ നൂലില്‍ കോര്‍ത്ത് നേതാക്കള്‍ക്ക് ഒന്നാമതായി ഹാരമണിയിക്കാനാണ്. ഹാരം ചാര്‍ത്തുന്നത് ഹരമാക്കിയ അതിയാമ്പൂര്‍ പള്ളോട്ട് അംഗന്‍വാടിക്ക് സമീപത്തെ പരേതനായ കുഞ്ഞി തീയന്റെ ഭാര്യ പള്ളോട്ടെ പാറ്റമ്മ (88) വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.

കര്‍ഷക തൊഴിലാളിയായിരുന്ന പാറ്റയ്ക്ക് ഇതിനായി മാത്രം ഒരു പണക്കുടുക്കയുണ്ട്. കാഞ്ഞങ്ങാട് നഗരത്തില്‍ സമ്മേളനത്തിനെത്തിയ നായനാരെ അണിയിക്കാന്‍ പ്രവര്‍ത്തകര്‍ കരുതി വെച്ച നോട്ടുമാല ചോദിച്ചപ്പോള്‍ നീരസം പ്രകടിപ്പിച്ചു. അന്ന് എടുത്ത ശപഥമാണ് മരണം  വരെ തെറ്റാതെ പാലിച്ചത്. ഇ എം എസിനെയും ഇ ബാലാനന്ദനെയും സുശീലാ ഗോപാലനെയും നായനാരെയും എന്‍ ഇ ബലറാമിനെയും പി കെ വിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഹാരമണിയിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം വീട്ടില്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. വീട്ടിലെത്തുന്നവരെക്കൊണ്ട് വായിച്ചു കേള്‍പ്പിക്കാന്‍ 88 ലും പാറ്റയ്ക്ക് കണ്ണട വേണ്ടിയിരുന്നില്ല. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പാറ്റ സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിലൂടെയാണ് അക്ഷരവിദ്യ സ്വന്തമാക്കിയത്.

മക്കള്‍: ശ്യാമള (പള്ളോട്ട്), ചന്ദ്രിക (ഉഡുപ്പി) സുശീല (അടോട്ട്), ലക്ഷ്മി (ചിത്താരി), പ്രകാശന്‍ (ഇലക്ട്രീഷ്യന്‍, കാഞ്ഞങ്ങാട്), ലത (ആലയി), ചന്ദ്രന്‍ (ദുബൈ). മരുമക്കള്‍: നാരായണന്‍ (അടോട്ട്) പുഷ്പന്‍ (ഡ്രൈവര്‍, കാഞ്ഞങ്ങാട്), ഗംഗന്‍ (ആലയി), പ്രവീണ (മണപ്പുറം ഫിനാന്‍സ്, കാഞ്ഞങ്ങാട്), ഷീബ (അടോട്ട്), ധന്യ (പള്ളോട്ട്). സഹോദരങ്ങള്‍: പരേതരായ ചോയി, ആണ്ടി.

നേതാക്കള്‍ക്ക് നോട്ടുമാലയണിയിക്കാന്‍ ഇനി പാറ്റമ്മയില്ല

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Kanhangad, Death, Obituary, Pattamma no more
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia