city-gold-ad-for-blogger

നാടിനെ ഈറനണിയിച്ച് കുഞ്ഞിന്റെ അപകട മരണം; അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിലേക്കെത്തിയത് മരണ വാര്‍ത്ത

വിദ്യാനഗര്‍: (www.kasargodvartha.com 26.12.2017) പാടി ചാലക്കരയില്‍ നാലു വയസുകാരി ചാലില്‍ വീണ് മരിച്ചത് നാടിനെ ഈറനണിയിച്ചു. അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിലേക്കെത്തിയത് കുഞ്ഞിന്റെ മരണവാര്‍ത്തയായിരുന്നു. ഇത് കുടുംബത്തെ തളര്‍ത്തിയിരിക്കുകയാണ്. കുണ്ടംകുഴിയിലെ കമലാക്ഷന്‍ - സന്ധ്യ ദമ്പതികളുടെ മകള്‍ സാദികയാണ് ചൊവ്വാഴ്ച വൈകിട്ട് വീടിനു സമീപത്തെ ചാലില്‍ വീണു മരിച്ചത്.

സ്‌കൂള്‍ അവധിയായതിനാല്‍ സന്ധ്യയും കുട്ടികളും പാടിയിലെ സ്വന്തം വീട്ടില്‍ വന്നതായിരുന്നു. ഇതിനിടയിലാണ് കുട്ടികള്‍ വെള്ളം ഒഴുകിപ്പോകുന്ന ചാലിലേക്ക് കളിക്കാനായി പോയത്. ഇതിനിടയില്‍ സാദിക അപകടത്തില്‍പെടുകയായിരുന്നു. മറ്റ് കുട്ടികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരാണ് ചാലില്‍ നിന്നും കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ ചെങ്കള സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏക സഹോദരി സനിക (ഒരു വയസ്). കുഞ്ഞിന്റെ മരണ വിവരമറിഞ്ഞ് നിരവധി പേര്‍ വീട്ടിലെത്തി.

നാടിനെ ഈറനണിയിച്ച് കുഞ്ഞിന്റെ അപകട മരണം; അവധി ആഘോഷിക്കാനെത്തിയ കുടുംബത്തിലേക്കെത്തിയത് മരണ വാര്‍ത്ത

Keywords:  Kasaragod, Kerala, news, Family, Death, Obituary, Sadika No more
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia