city-gold-ad-for-blogger

കമ്മട്ട കുഞ്ഞമ്പുനായരുടെ ഭാര്യ കാര്‍ത്യായനിയമ്മ നിര്യാതയായി

കമ്മട്ട കുഞ്ഞമ്പുനായരുടെ ഭാര്യ കാര്‍ത്യായനിയമ്മ നിര്യാതയായി
Karthiyayniamma
മുള്ളേരിയ: ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായ ഗാഡിഗുഡ്ഡ തലബയലിലെ കമ്മട്ട കുഞ്ഞമ്പുനായരുടെ ഭാര്യ കാര്‍ത്യായനിയമ്മ (80) നിര്യാതയായി. കമ്മട്ടയോടൊപ്പം രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചിരുന്നു കാര്‍ത്യായനിയമ്മ. പാര്‍ട്ടി നേതാക്കള്‍ക്ക് നേരെ ജാതി -മത ശക്തികള്‍ അക്രമം അഴിച്ചു വിടുമ്പോള്‍ പ്രമുഖ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കേണ്ട ചുമതലയായിരുന്നു കമ്മട്ടക്കും ഭാര്യ കാര്‍ത്യായനിയമ്മക്കും. കമ്യൂണിസ്റ്റുകാര്‍ ചൈനീസ് ചാരന്മാരാണെന്ന് മുദ്ര കുത്തിയപ്പോള്‍ ഇ കെ നായനാര്‍, പാച്ചേനി കുഞ്ഞിരാമന്‍, വി വി കുഞ്ഞമ്പു തുടങ്ങിയ നേതാക്കള്‍ ഒളിവില്‍ താമസിക്കുമ്പോള്‍ ഭക്ഷണവും മറ്റുസൗകര്യങ്ങളും നല്‍കിയത് ഇവരുടെ നേതൃത്വത്തിലായിരുന്നു.

നിരവധിതവണ പാര്‍ട്ടി പ്രവര്‍ത്തകരെയും കമ്മട്ട കുഞ്ഞമ്പു നായരെയും അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസ് കാര്‍ത്യായനിയമ്മയെ മര്‍ദിച്ച് അവശയാക്കിയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ എവിടെയുണ്ടെന്ന് പറയാന്‍ തയ്യറായില്ല. തന്റെ കുടുംബത്തിലെ ദാരിദ്ര്യം പോലും വകവെക്കാതെ പാര്‍ട്ടിയെ ജീവനോളം സ്‌നേഹിച്ച് ജീവിച്ച കാര്‍ത്യായനിയമ്മ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും മാതൃകയായിരുന്നു. തലപ്പള്ളം കേസില്‍ കമ്മട്ട കുഞ്ഞമ്പു നായര്‍ പ്രതിയായി ഒളിവില്‍ കഴിഞ്ഞപ്പോള്‍ പാര്‍ട്ടി രഹസ്യം സൂഷിച്ച് ഉത്തമ പാര്‍ട്ടി ബോധത്തോടെ പ്രവര്‍ത്തിച്ച കാര്‍ത്യായനിയമ്മ പ്രവര്‍ത്തകര്‍ക്കാകെ ആവേശമായിരുന്നു. 1982 -ലാണ് പെരുമ്പള വയലാംകുഴിയില്‍ നിന്ന് കമ്മട്ടയും കുടുംബവും ഗാഡിഗുഡ്ഡെയിലെത്തിയത്. ഇവിടെയും എതിരാളികളുടെ അക്രമണങ്ങളെ നേരിട്ട് മലയോര മേഖലയില്‍ പാര്‍ട്ടി വളര്‍ത്താന്‍ കമ്മട്ടയോടൊപ്പം തളരാത്ത പോരാട്ട വീര്യവുമായി കാര്‍ത്യായനിയമ്മയുണ്ടായിരുന്നു.

അഞ്ച് വര്‍ഷമായി തളര്‍വാതം പിടിപെട്ട് ചികിത്സയിലായിരുന്ന കാര്‍ത്യായനിയമ്മ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനാണ് മരണപ്പെട്ടത്. മക്കള്‍: എം ശ്രീധരന്‍ (സിപിഐ എം മുന്‍ കുമ്പള ഏരിയാകമ്മിറ്റിയംഗം), ശശിധരന്‍ (സര്‍വേ ഓഫ് ഇന്ത്യ ബംഗളൂരു), ശാരദ, ലീലാവതി (സിപിഐ എം നുള്ളിപ്പാടി ബ്രാഞ്ചംഗം), ലക്ഷ്മി, ഇന്ദിര, പരേതനായ എം ലൈനിന്‍.

മരുമക്കള്‍: കെ കൃഷ്ണന്‍ നായര്‍, എം ബാലന്‍, കെ സുകുമാരന്‍, സി എച്ച് രാമചന്ദ്രന്‍ (സിപിഐ എം കുമ്പഡാജെ ലോക്കല്‍ സെക്രട്ടറി),നാരായണി, കമലാക്ഷി, വിജയലക്ഷ്മി. സഹോദരങ്ങള്‍: മാധവ, പരേതരായ പൊന്നമ്മ, പാര്‍വതി, കുമാരന്‍.

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ എംപി, ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം എ കെ നാരായണന്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി രാഘവന്‍, സി എച്ച് കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി, കാറഡുക്ക ഏരിയാ സെക്രട്ടറി ബി കെ നാരായണന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

Keywords: Obituary, Mulleria, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia