city-gold-ad-for-blogger

സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന് ദാരുണാന്ത്യം

Bollywood Singer Zubeen Garg Passes Away in Scuba Diving Accident in Singapore
Photo Credit: Instagram/Zubeen Garg

● അസമില്‍ നിന്നുള്ള സുബീന്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഇവിടെ എത്തിയത്.
● 2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ 'യാ ആലി' എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.
● സുബീന്റെ വിയോഗം അസമീസ് സംഗീതത്തിന് വലിയ നഷ്ടമാണെന്ന് അസം മന്ത്രി അശോക് സിംഘാള്‍ പ്രതികരിച്ചു.
● 1972ല്‍ മേഘാലയയിലാണ് സുബീന്‍ ഗാര്‍ഗിന്റെ ജനനം.

സിംഗപ്പൂര്‍: (KasargodVartha) സ്‌കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തില്‍ ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന് (53) ദാരുണാന്ത്യം. അസമില്‍ നിന്നുള്ള സുബീന്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാഗമായി സിംഗപ്പൂരിലെത്തിയതാണ്. അപകടത്തില്‍പ്പെട്ട സുബീനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ 'യാ ആലി' എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത്. ക്രിഷ് 3 ചിത്രത്തിലെ 'ദിൽ തൂ ഹി ബതാ' എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒട്ടേറെ അസമീസ് നാടോടി ഗാന ആൽബങ്ങളും സുബീന്റേതായുണ്ട്. സുബീന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ അസമിന്റെ ശബ്ദം മാത്രമല്ല ഹൃദയസ്പന്ദനം കൂടിയാണ് നഷ്ടമായതെന്ന് അസം മന്ത്രി അശോക് സിംഘാള്‍ പ്രതികരിച്ചു. അസമിന് തന്റെ പ്രിയപ്പെട്ട മകനെയും രാജ്യത്തിന് അതിന്റെ സാംസ്‌കാരിക പ്രതീകത്തെയുമാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

1972ല്‍ മേഘാലയയിലാണ് സുബീന്‍ ഗാര്‍ഗിന്റെ ജനനം. സുബീന്‍ ബോര്‍ഥകുര്‍ എന്നായിരുന്നു ആദ്യത്തെ പേര്. തൊണ്ണൂറുകളില്‍ തന്റെ ഗോത്രമായ 'ഗാര്‍ഗ്' പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ വെള്ളിയാഴ്ച (19.09.2025) വൈകിട്ട് സുബീന്‍ പാടേണ്ടതായിരുന്നു.

സുബീന്‍ ഗാര്‍ഗിന്റെ ഏത് ഗാനമാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്? കമന്റ് ചെയ്യുക.

Article Summary: Bollywood singer Zubeen Garg dies in scuba diving accident.

#ZubeenGarg #Bollywood #Singer #ScubaDiving #Death #Accident

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia