സിറ്റി ഗേള്‍ഡ് ജ്വലറി ഡയറക്ടര്‍ യൂസുഫ് കോളിയാട് നിര്യാതനായി
May 3, 2022, 19:37 IST
കാസര്‍കോട്:(www.kasargodvartha.com 03.05.2022) സിറ്റി ഗേള്‍ഡ് ജ്വലറി ഡയറക്ടര്‍ യൂസുഫ് കോളിയാട് (67) നിര്യാതനായി. തളങ്കര പടിഞ്ഞാര്‍ സ്വദേശിയാണ്. പെരുന്നാള്‍ ദിവസം ഉച്ചയ്ക്ക് ബന്ധുവീടുകളില്‍ പോയിരുന്നു. തുടര്‍ന്ന് അസര്‍ നമസ്‌കാരത്തിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് തളങ്കര മാലിക് ദിനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.