യുവാവ് കിടപ്പുമുറിയില്‍ വിഷംകഴിച്ച് മരിച്ച നിലയില്‍
Feb 29, 2012, 11:55 IST
കാസര്‍കോട്: യുവാവിനെ കിടപ്പുമുറിയില്‍ വിഷംകഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ പാണ്ടി വെള്ളരിക്കയിലെ ബീരന്‍-കാരിച്ചി ദമ്പതികളുടെ മകന്‍ കുമാര(40)നാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് കിടപ്പുമുറിയില്‍ നിന്നും ശബ്ദം കേട്ട്‌വീട്ടുകാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് അവിശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ബിന്ദു. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, മാധവന്‍, നാരായണന്‍.
Keywords: kasaragod, Adoor, Obituary, suicide, Youth,