യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jan 31, 2012, 12:05 IST
കാസര്‍കോട്: ഫാന്‍സി കടയുടമയായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാലടുക്ക കൃഷ്ണാനിലയത്തിലെ റെയില്‍വേ ജീവനക്കാരന് സോമന്-പത്മ ദമ്പതികളുടെ മകന് മനോജി(23)നെയാണ് ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
നെല്ലിക്കട്ടയില്‍ ഫാന്‍സി, മൊബൈല്‍ കട നടത്തിവരികയായിരുന്നു മനോജ്. മനോജിന്റെ മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റു മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കടയിലേക്കാണെന്ന് പറഞ്ഞുപോയ മനോജിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് അജ്ഞാതനായ ഒരാള്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ച് മനോജിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മനോജിന്റെ മരണത്തില്‍ നോട്ടിരട്ടിപ്പ് സംഘത്തെയും ഭൂമാഫിയ സംഘത്തില്‍പ്പെട്ടവരെയും സംശയിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം വിദഗ്ദ്ധ പോസ്റ്റു മോര്‍ട്ടത്തിനയച്ചത്.
സോഹദരങ്ങള്‍: മമതേഷ്, മഹേഷ്.
Keywords: kasaragod, Suicide, Youth, Obituary,