കുമ്പളയില്‍ കത്തിക്കുത്ത്: യുവാവ് കൊല്ലപ്പെട്ടു
Feb 22, 2015, 19:57 IST
കുമ്പള: (www.kasargodvartha.com 22/02/2015) കുമ്പളയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉടലെടുത്ത തര്‍ക്കത്തോടനുബന്ധിച്ച് കുമ്പള ടൗണിലെത്തിയ യുവാക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കുമ്പള സുനാമി കോളനിയിലെ
അഹമ്മദ് അലി - സുഹറ ദമ്പതികളുടെ മകന്‍ സാക്കിര്‍ (20) ആണ് കൊല്ലപ്പെട്ടത്.
നെഞ്ചിനേറ്റ ആഴത്തിലുള്ള ഒരു മുറിവ് മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്. വൈകുന്നേരം ഏഴ് മണിയോടെ കുത്തേറ്റ സാക്കിര്‍ നഗരത്തിലുള്ള ഒരു ഹോട്ടലിന് മുന്നില്‍ തളര്‍ന്നു വീഴുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ ബ്രദേഴ്‌സ് കുമ്പള സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിനിടെ ഏതാനും യുവാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മത്സരം അവസാനിച്ച ശേഷം കാണികള്‍ പിരിഞ്ഞുപോവുകയും പിന്നീട് കുമ്പള ടൗണിലെത്തിയ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയുമായിരുന്നു. ഇതിനിടിയിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്.
യുവാവിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. സാമുദായിക പ്രശ്‌നമല്ല അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
സഹോദരങ്ങള്‍: തസ്ലീം, നസ്രിയ, സുമയ്യ.

Keywords : Kasaragod, Kerala, Kumbala, Football tournament, Youth, Killed, Murder, Police, Obituary.