കാസർകോട് ഉപ്പളയിൽ സി.പി.എം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
Aug 6, 2018, 00:28 IST
ഉപ്പള: (www.kasargodvartha.com 05.08.2018) ഉപ്പളയില്‍ സി പി എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. സോങ്കാല്‍ സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിലാണ് കൊലപാതകം നടന്നത്.
ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ സിദ്ദീഖിനെ ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അശ്വദ് എന്നയാളാണ് കുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.
ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍, കുമ്പള സി ഐ പ്രേംസദന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്. സ്ഥലത്തേക്ക് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം കൊലയ്ക്ക് പിന്നില്‍ ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സി പി എം കേന്ദ്രങ്ങള്‍ ആരോപിച്ചു.
Keywords : Death, Kasaragod, Kerala, Murder, News, Obituary, Top-Headlines, Uppala, Aboobacker Sideeq.