ചെറുവത്തൂരില്‍ യുവാവ് ബസിടിച്ച് മരിച്ചു
Aug 31, 2012, 18:58 IST
കാലിക്കടവ്: ചെറുവത്തൂര്‍ ദേശീയപാതയില്‍ സ്വകാര്യ ബസിടിച്ച് കൊടക്കാട് വെള്ളച്ചാല്‍ സ്വദേശിയായ യുവാവ് മരിച്ചു.
ചിണ്ടച്ചന് വീട്ടില്‍ കണ്ണന്-തോട്ടോന്‍ വീട്ടില്‍ പാറു ദമ്പതികളുടെ മകന് ടി. വി മധു(34)വാണ് മരിച്ചത്. ചെരുവത്തൂരിലെ ചുമട്ടുതൊഴിലാളിയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഉടന്‍തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രധമ സുശ്രൂശ നല്കി മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
സിപി.എം മട്ടമൂല ബ്രാഞ്ച് അംഗം, ഡി.വൈ.എഫ്.ഐ മട്ടമൂല യൂണിറ്റ് പ്രസിഡന്റ്, സി.ഐ.ടി.യു തൃക്കരിപ്പൂര്‍ ഡിവിഷന് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ഭാര്യ: സീമ, മകള്‍: അമിഷ (മൂന്ന്). സഹോദരി: സതി. ടി.വി.
Keywords: Madhu Kalikadav, Cheruvathur, Kasaragod, Bus Accident, Charamam.