Death | യുവാവ് വീടിന് സമീപം മരിച്ച നിലയിൽ
Oct 21, 2024, 16:31 IST
Photo: Arranged
● കുറ്റിക്കോൽ പുണ്യംകണ്ടത്താണ് സംഭവം.
● ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
● ബേഡകം പൊലീസ് കേസെടുത്തു.
കുറ്റിക്കോൽ: (KasargodVartha) യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ പുണ്യംകണ്ടത്തെ പരേതനായ മാലിങ്കൻ - ശാരദ ദമ്പതികളുടെ മകൻ രാജൻ (40) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
വിവരത്തെ തുടർന്ന് ബേഡകം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. തുടർന്ന് കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഭാര്യ: അമ്പിളി. സഹോദരങ്ങൾ: ലക്ഷ്മി, ലളിത, ഓമന. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#Kuttikoll #YouthDeath #PoliceInvestigation #CrimeNews #KeralaNews #UnnaturalDeath