യുവാവ് കാമുകിയുടെ വീടിന് സമീപം കിണറില്‍ മരിച്ച നിലയില്‍
Jul 17, 2012, 12:18 IST
കാസര്‍കോട്: യുവാവ് കാമുകിയുടെ വീടിന് സമീപം കിണറ്റില്‍ മരിച്ചതില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്കയച്ചു. ബദിയടുക്ക ഏത്തടുക്ക കുണ്ടാപ്പൂവിലെ തിമ്മപ്പ പാട്ടാളിയുടെ മകന് സജിത്ത് കുമാറി(25)നെയാണ് തിങ്കളാഴ്ച രാത്രി 7 മണിയോടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ 10.30ന് രാധാകൃഷ്ണന് എന്നയാളുടെ പറമ്പില്‍ റബ്ബര്‍ ടാപ്പിംഗിന് പോയതായിരുന്നു സജിത്ത് കുമാര്‍. രാത്രി ഏഴുമണിയോടെ പെര്‍ള വാണിനഗറിലെ കാമുകിയുടെ ബന്ധു സജിത്ത് കുമാറിന്റെ വീട്ടിലേക്ക് വിളിച്ച് യുവാവ് കിണറ്റില്‍ വീണതായി അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ എത്തുകയും ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
യുവാവ് മരിച്ച കിണറിന് 18 കോല് താഴ്ച്ചയുണ്ട്. സജിത്ത് കുമാര്‍ ഏറെ നാളായി ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായിരുന്നതായി വീട്ടുകാര്‍ പറയുന്നു. പെണ്‍കുട്ടിയെ കാണാന്‍ സജിത്ത് കുമാര്‍ ചെന്നതായും പിന്നീടാണ് സജിത്ത് കുമാറിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയതെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.
സജിത്ത് കുമാറിനെയും പെണ്‍കുട്ടിയെയും കിണറിന് സമീപം കണ്ടിരുന്നു. ബദിയടുക്ക പോലീസ് ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Related News
യുവാവ് കിണറ്റില്‍ വീണു; ഫയര്‍ഫോഴ്സെത്തി
Keywords: Kasaragod, Suicide, Well, Youth, Obituary, K. Sajith