കാണാതായ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍
Jan 17, 2015, 14:16 IST
നീലേശ്വരം: (www.kasargodvartha.com 17/01/2015) രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ വീട്ടു പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ പരേതനായ പി.യു. ഗോപിനാഥന്‍ നായരുടെ മകന്‍ എം. രതീഷ് കുമാര്‍ (34) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കാണപ്പെട്ടത്.
മംഗലാപുരത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യന്ന കമ്പനിയുടെ റെപ്രസെന്റേറ്റീവായിരുന്നു. വ്യാഴാഴ്ച മുതല്‍ കാണാതായിരുന്ന രതീഷിന് വേണ്ടി തിരച്ചില്‍ നടത്തിവരുന്നതിനിടയിലാണ് കിണറില്‍ മൃതദേഹം കാണപ്പെട്ടത്. മാതാവ്: ലക്ഷ്മി അമ്മ. രഞ്ജിത്ത് (സിവില്‍ പോലീസ് ഓഫീസര്‍ ചിറ്റാരിക്കാല്‍), പരേതനായ രാജന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം നീലേശ്വരം പോലീസിന്റെ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

Keywords: Youth found dead in well, Youth, Obituary, Nileshwaram, Well, Kerala.
Advertisement: