Death | യുവാവ് കിണറ്റിനകത്ത് മരിച്ച നിലയിൽ
Updated: Oct 31, 2024, 11:32 IST

Photo: Arranged
● സംഭവം പാറക്കട്ട മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുള്ള കിണറ്റിൽ
● നേരത്തെ ഗൾഫിലായിരുന്നു
● പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
കാസർകോട്: (KasargodVartha) യുവാവിനെ കിണറ്റിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാറക്കട്ട രാമനിവാസിലെ രാമ - ഷീല ദമ്പതികളുടെ മകൻ ഉദയ കുമാർ (42) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെ പാറക്കട്ട മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തുള്ള കിണറ്റിലാണ് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രവാസിയായിരുന്ന ഉദയ കുമാർ ഏതാനും വർഷങ്ങൾ മുമ്പാണ് നാട്ടിൽ സ്ഥിരതാമസമാക്കിയത്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഗണേഷ്, വിജയ, സുജാത, ശകുന്തള, വിശാലാക്ഷി.
#KasaragodNews #KeralaNews #Accident #Tragedy #RIP #WellAccident #PoliceInvestigation