യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Apr 3, 2015, 11:00 IST
കുമ്പള: (www.kasargodvartha.com 03/04/2015) പെയിന്റിംഗ് തൊഴിലാളിയായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോയിപ്പാടി കടപ്പുറത്തെ മജിമുടി ഹൗസിലെ കൃഷ്ണന്‍ - ലക്ഷ്മി ദമ്പതികളുടെ മകന്‍ കമലാക്ഷന്‍ (38) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ജോലിക്കു പോയ കമലാക്ഷന്‍ രാത്രിയായിട്ടും തിരിച്ചെത്തിയിരുന്നില്ല. പാറസ്ഥാനത്തു ഉത്സവത്തിനു പോയിരിക്കാമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെയായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: സത്യവതി. മക്കള്‍: കാര്‍ത്തിക്, കീര്‍ത്തന. സഹോദരങ്ങള്‍: ഭാസ്‌ക്കരന്‍, മാധവന്‍, സുഗന്ധി, നളിനി, സീത, ശ്യാമ. കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords : Kumbala, Youth, Death, Obituary, Kasaragod, Kerala, Missing, Police, Kamalakshan.