പിലിക്കോട് യുവാവ് ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍
Oct 24, 2015, 11:57 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24/10/2015) പിലിക്കോട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം യുവാവിനെ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചെമ്പൂര്‍ സ്വദേശി ജോസഫി (40) നെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുംബൈയില്‍ നിന്നും കൊല്ലത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റും മറ്റു തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയതില്‍ നിന്നുമാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
വിവരം കൊല്ലം പോലീസ് വഴി ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ട്രെയിനില്‍ നിന്നും അബദ്ധത്തില്‍ വീണതായിരിക്കാമെന്നാണ് പോലീസിന്റെ സംശയം. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Train, Accident, Death, Chandera, Cheruvathur, Kasaragod, Kerala, Obituary.