തായലങ്ങാടിയില്‍ അജ്ഞാത യുവാവ് ട്രെയിന്‍തട്ടി മരിച്ചനിലയില്‍
Mar 16, 2016, 11:50 IST
കാസര്‍കോട്: (www.kasargodvartha.com 16/03/2016) തായലങ്ങാടി ഓവര്‍ ബ്രിഡ്ജിന് സമീപം അജ്ഞാത യുവാവിനെ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. 40 വയസുപ്രായംതോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് രാവിലെ എട്ട് മണിയോടെ റെയില്‍പാളത്തില്‍ കണ്ടെത്തിയത്. മഞ്ഞയും നീലയും വെള്ളയും കലര്‍ന്ന ടീ ഷര്‍ട്ടും ബ്രൗണ്‍ കളര്‍ പാന്റുമാണ് വേഷം.
ഇടതുകയ്യില്‍ സുനില്‍ എന്ന പേരും ലൗല് ചിഹ്നവും വലതുകയ്യില്‍ ഓം എന്നും പച്ചകുത്തിയിട്ടുണ്ട്. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Train, Accident, Obituary, Youth found dead in railway track