യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍; മൃതദേഹം തിരിച്ചറിഞ്ഞില്ല
Feb 28, 2017, 14:48 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 28/02/2017) യുവാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിനില്‍ നിന്ന് വീണതാണെന്ന് സംശയിക്കുന്നു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് വടക്കുഭാഗത്തായി സെന്റ് പോള്‍സ് സ്‌കൂളിന് മുന്നിലെ പാളത്തിനും പ്ലാറ്റുഫോമിനും ഇടയിലായാണ് മൃതദേഹം കണ്ടെത്തിയത്.
നിസാമുദ്ദീന്‍ - എറണാകുളം മംഗള എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്നും വീണുമരിച്ചതായാണ് നിഗമനം. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവ് പൂണൂല്‍ ധരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോം തുടങ്ങുന്ന ഭാഗം മുതല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലം വരെ ശരീരം ഉരഞ്ഞതിന്റ പാടും രക്തവും പറ്റി പറ്റിപ്പിടിച്ചതായും കണ്ടെത്തി. ചന്തേര എസ്‌ഐ പി വി രാജന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Trikaripure, Kasaragod, Youth, Railway Track, Deadbody, Train, School, Police, Investigation, Obituary, SI, Platform.