city-gold-ad-for-blogger

കെ എസ് ഇ ബി ഓഫീസിന് സമീപം യുവാവ് മരിച്ച നിലയില്‍

കാസര്‍കോട്: (www.kasargodvartha.com 21/02/2017) കെ എസ് ഇ ബി  ഓഫീസിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി കുന്നുംപാറയിലെ മോഹനന്‍-സുശീല ദമ്പതികളുടെ മകനും തെങ്ങുകയറ്റ തൊഴിലാളികളുമായ കിഷോറിനെ(32) യാണ് ചൊവ്വാഴ്ച രാവിലെ നെല്ലിക്കുന്ന് കെ എസ് ഇ ബി ഓഫീസിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കെ എസ് ഇ ബി ഓഫീസിന് സമീപം യുവാവ് മരിച്ച നിലയില്‍

അവിവാഹിതനാണ്. സഹോദരങ്ങള്‍: അശോകന്‍, സന്തോഷ്, ശാലിനി. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കിഷോര്‍ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമല്ല. മദ്യത്തിന് അടിമയായിരുന്നു കിഷോറെന്ന് പോലീസ് പറഞ്ഞു.

Keywords:  Kasaragod, Kerala, Deli, Obituary, KSEB, Youth, Death, Nellikunnu, Youth found dead in near KSEB office
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia