Death | നാടിന് നൊമ്പരമായി യുവാവിന്റെ അപ്രതീക്ഷിത മരണം
Updated: Aug 20, 2024, 16:20 IST
Photo: Arranged
മൊഗ്രാൽ കടവത്ത് അഹ്‌മദിയ്യ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി
മൊഗ്രാൽ: (KasargodVartha) യുവാവിന്റെ അപ്രതീക്ഷിത മരണം നാടിന് നൊമ്പരമായി. മൊഗ്രാൽ കടവത്തെ അബ്ദുൽ ഗനി അഹ്‌മദ് സിദ്ദീഖ് - ത്വാഹിറ ദമ്പതികളുടെ മകൻ അബ്ദുൽ വഫാ സിദ്ദീഖ് (21) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെയോടെ കെ കെ പുറത്തെ അഹ്‌മദിയ്യ മസ്‌ജിദിന്റെ ഓഫീസ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ മൊഗ്രാൽ കടവത്ത് അഹ്‌മദിയ്യ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഹംതുൻ നൂർ ഏക സഹോദരിയാണ്. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
#unexpecteddeath #mogral #condolences #community #localnews #obituary