യുവാവ് ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍
Jan 21, 2019, 10:55 IST
കാസര്‍കോട്: (www.kasargodvartha.com 21.01.2019) യുവാവിനെ ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി കടമ്പൂര്‍ പാലക്കല്‍ ഹൗസില്‍ പി എസ് ഷൈജുവിനെ (38)യാണ് കാസര്‍കോട് ആലിയ ലോഡ്ജിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തോളമായി ഇയാള്‍ ഇവിടെ താമസിക്കുന്നുണ്ട്. കാസര്‍കോട്ട് ഷട്ടര്‍ നന്നാക്കുന്ന ജോലിയും മറ്റും ചെയ്തുവരികയായിരുന്നു.
തിങ്കളാഴ്ച രാവിലെ മുറി വൃത്തിയാക്കാനെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് ഷൈജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമായിരിക്കാം മരണകാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth found dead in lodge, Kasaragod, Youth, Death, news, Obituary, Lodge, Police, Kerala.