യുവാവിനെ എലിവിഷം അകത്ത് ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി
Aug 7, 2012, 22:06 IST
നീലേശ്വരം: യുവാവ് എലിവിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം അണ്ടോളിലെ പരേതനായ സി ജനാര്‍ദ്ദനന്റെ മകനും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ സി ഗിരീഷിനെ(20)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് വീട്ടിനകത്തെ കിടപ്പുമുറിയില്‍ ഗിരീഷിനെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് ചൊവ്വാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
മാതാവ്: എം ശാരദ. സഹോദരങ്ങള്‍: ഗിരിജ, ശ്രീജ. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഗിരീഷിന്റെമരണം സംബന്ധിച്ച് നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Youth, Death, Poison, Nileshwaram, Kasaragod