പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞെത്തിയ യുവാവ് വീട്ടു വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍
Nov 17, 2014, 16:05 IST
കുറ്റിക്കോല്‍: (www.kasargodvartha.com 17.11.2014) കൂട്ടുകാര്‍ക്കൊപ്പം പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തി മടങ്ങി വന്ന യുവാവിനെ വീട്ടുവരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചക്കാണ് തിരിച്ചെത്തിയത്. കുറ്റിക്കോല്‍ തുണ്ടംവെട്ടിയിലെ ടി. രവീന്ദ്രന്റെ മകന്‍ രജിനെ (20)യാണ് ഞായറാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരന്റെ മൊബൈലിലേക്ക് രജിന്‍ ഞാന്‍ യാത്രയാവുന്നു എന്ന സന്ദേശം അയച്ചിരുന്നുവത്രെ. കൂട്ടുകാരന്‍ തിരിച്ചുവിളിച്ചപ്പോള്‍ ഫോണെടുത്തില്ല. കാഴ്ച കുറഞ്ഞു വരുന്നതിനു രജിന്‍ ചികിത്സയിലായിരുന്നു. ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നു. മുന്നാട് പീപ്പിള്‍സ് കോളജില്‍ നിന്ന് ബി.ബി.എ ബിരുദ പഠനം പൂര്‍ത്തിയാക്കിയ രജിന്‍ കാസര്‍കോട്ടെ സ്വകാര്യ കന്സ്ഥാപനത്തില്‍ താത്ക്കാലികമായി ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ലീല. ഏക സഹോദരി: രജിത.

Keywords : Kuttikol, Obituary, Suicide, Kerala, Kasaragod, Youth found dead hanged.