പ്രതിശ്രുത വധുവിന്റെ വീട്ടില്‍ നിന്നും മടങ്ങിയ പ്രതിശ്രുതവരനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
Apr 16, 2015, 20:13 IST
ബദിയടുക്ക: (www.kasargodvartha.com 16/04/2015) പ്രതിശ്രുത വധുവിന്റെ വീട്ടില്‍ നിന്നും മടങ്ങിയ പ്രതിശ്രുതവരനെ ജോലിസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബദിയടുക്ക കേളോട്ട് ഹൗസിലെ നാരായണന്‍ - നിര്‍മല ദമ്പതികളുടെ മകന്‍ മഞ്ചുനാഥയെയാണ് (23) വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മഞ്ചുനാഥയുടെ വിവാഹം നീര്‍ച്ചാലിലെ ഒരു യുവതിയുമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ വിവാഹ തീയ്യതി തീരുമാനിച്ചിരുന്നില്ല.
നീര്‍ച്ചാലിലെ ഒരു വീട്ടില്‍ കല്‍പണി ജോലിയിലേര്‍പെട്ട മഞ്ചുനാഥിനെ പ്രതിശ്രുത വധുവായ യുവതി കാണണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് മഞ്ചുനാഥ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ വീട്ടില്‍നിന്നും മടങ്ങിയ യുവാവിനെ പിന്നീട് ജോലിചെയ്യുന്നസ്ഥലത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിനുള്ള കാരണം വ്യക്തമല്ല.
ബദിയടുക്കപോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൂര്‍ണിമ, രമ്യ, നവ്യ എന്നിവര്‍ സഹോദരിമാരാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
നീര്‍ച്ചാലിലെ ഒരു വീട്ടില്‍ കല്‍പണി ജോലിയിലേര്‍പെട്ട മഞ്ചുനാഥിനെ പ്രതിശ്രുത വധുവായ യുവതി കാണണമെന്ന് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് മഞ്ചുനാഥ് യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ വീട്ടില്‍നിന്നും മടങ്ങിയ യുവാവിനെ പിന്നീട് ജോലിചെയ്യുന്നസ്ഥലത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിനുള്ള കാരണം വ്യക്തമല്ല.
ബദിയടുക്കപോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പൂര്‍ണിമ, രമ്യ, നവ്യ എന്നിവര്‍ സഹോദരിമാരാണ്.
Keywords: Obituary, Hanged, Badiyadukka, Kasaragod, Kerala, Suicide, Youth, Youth found dead hanged.
Advertisement: