city-gold-ad-for-blogger

യുവാവ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: (www.kasargodvartha.com 02/05/2015) യുവാവിനെ വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൂരി സ്വദേശിയായ പി.എ സമീറിനെ (40) യാണ് ശനിയാഴ്ച വൈകുന്നേരത്തോടെ നെല്ലിക്കുന്ന് ചിരുമ്പ ഭഗവതി നഗര്‍ റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സമീര്‍ കുടുംബ സമേതം ക്വാര്‍ട്ടേഴ്‌സിലാണ് താമസം. ഭാര്യ ജമീല രാവിലെ മക്കളെയും കൂട്ടി നെല്ലിക്കുന്നിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് സമീറിനെ ഫാനിന്റെ കൊളുത്തില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീര്‍ നേരത്തെ ഗള്‍ഫിലായിരുന്നു.

മക്കള്‍: റംനാസ്, ഷംനാസ്. സഹോദരങ്ങള്‍: അല്‍ത്വാഫ്, സര്‍ഫറാസ്, സാജിദ്, ഷബാന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

യുവാവ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍


Keywords : Kasaragod, Kerala, Death, Obituary, Youth, Wife, Nellikunnu, P.A Sameer, Quarters,
11 kg of Iranian saffron seized from passenger at airport.


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia