യുവാവ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
Oct 13, 2018, 23:00 IST
കുണ്ടംകുഴി: (www.kasargodvartha.com 13.10.2018) യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരുതടുക്കം തോട്ടത്തുകണ്ടത്തെ നാരായണന്‍- കാര്‍ത്യായനി ദമ്പതികളുടെ മകന്‍ അരുണ്‍ കുമാറിനെ (23)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ വീട്ടില്‍ നിന്നും പോയതായിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല.
അന്വേഷിച്ചു വരുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അസുഖത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് കുറിപ്പില്‍ സൂചന നല്‍കുന്നത്. ഡി വൈ എഫ് ഐ തോട്ടതുകണ്ടം സെക്രട്ടറിയും തേപ്പ് ജോലിക്കാരനുമായിരുന്നു. സഹോദരങ്ങള്‍: അനൂപ് കുമാര്‍, അനീഷ് കുമാര്‍. വിവരമറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Youth found dead hanged, Kundamkuzhi, Obituary, Youth, Hanged, Kasaragod, Obituary, Hanged, News.