യുവാവ് വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍
Jun 22, 2016, 09:00 IST
രാജപുരം: (www.kasargodvartha.com 22.06.2016) യുവാവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോളിച്ചാല്‍ പാറങ്കടവിലെ വാടക വീടിന്റെ ഒന്നാം നിലയിലെ അടുക്കളയിലാണ് ഡ്രൈവറായ ലിജു (33) തൂങ്ങി മരിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കള്ളാറിലെ ഐസിഡിഎസ് വകുപ്പിലെ സൂപ്പര്‍ വൈസറായ അമിതയാണ് ഭാര്യ.
ആറ് മാസം മുമ്പാണ് അമിത ജോലി ലഭിച്ച് കള്ളാറിലെത്തിയത്. ആദ്യം തനിച്ചായിരുന്നു താമസം. പിന്നീട് ലിജു നാട്ടില്‍ നിന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആദിയുമായി കോളിച്ചാലിലെ വീട്ടില്‍ എത്തി ഭാര്യയോടൊപ്പം താമസം തുടങ്ങി.
മകളെ കള്ളാര്‍ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. രാത്രി പതിവ് പോലെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ ലിജുവിനെ ബുധനാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജപുരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
Keywords : Youth, Death, House, Police, Rajapuram, Liju.