വീട്ടില്‍നിന്നും ജോലിക്കായി ഇറങ്ങിയ യുവാവിനെ പുഴയോരത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
Dec 13, 2016, 11:21 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 13/12/2016) വീട്ടില്‍നിന്നും ജോലിക്കായി ഇറങ്ങിയ യുവാവിനെ പുഴയോരത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മൊഗ്രാല്‍ പുത്തൂര്‍ ചായിത്തോട്ടം ഹൗസിലെ വിജയന്‍ - രത്‌ന ദമ്പതികളുടെ മകന്‍ ജയറാമിനെയാണ് (24) തിങ്കളാഴ്ച വൈകിട്ട് മൊഗ്രാല്‍ പുത്തൂര്‍ കൊപ്പളം പുഴയോരത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
കൂലിപ്പണിക്കാരനായ ജയറാം രാവിലെ ജോലിക്കാണെന്നുപറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയതായിരുന്നു. പിന്നീട് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മാനസിക വിഷമം കാരണം തൂങ്ങിമരിച്ചതാകാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യ: ശാലിനി. ഏകമകന്‍: വിജേഷ്. സഹോദരങ്ങള്‍: മഞ്ജു, കൃഷ്ണ.
കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടംനടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords: Youth found dead hanged, Mogral puthur, Kasaragod, Obituary, Death