യുവാവിനെ റെയില്‍വേ ഗേറ്റിനു സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 25, 2018, 13:16 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 25.09.2018) യുവാവിനെ റെയില്‍വേ ഗേറ്റിനു സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദിനൂര്‍ പരത്തിച്ചാലിലെ കുഞ്ഞിമൊയ്തീന്‍- നബീസ ദമ്പതികളുടെ മകന്‍ സുലൈമാനെ (31)യാണ് കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ഉദിനൂര്‍ റെയില്‍വേ ഗേറ്റിനു സമീപത്തെ കശുമാവിന്‍ കൊമ്പില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിവാഹിതനാണ്. മരണകാരണം വ്യക്തമല്ല. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുര്‍ റഹ് മാന്‍ (ഗള്‍ഫ്), അബ്ദുല്‍ ഖാദര്‍ (മത്സ്യവ്യാപാരി), നാസര്‍. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Udinur, Youth found dead hanged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Hanged, Death, Obituary, Udinur, Youth found dead hanged
< !- START disable copy paste -->