തന്നെ ഇനി കാണില്ലെന്ന് ബന്ധുവിനോട് ഫോണില്‍ വിളിച്ച് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്‍ ജീവനൊടുക്കി; സംഭവസ്ഥല ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ചു കൊടുത്തു
Aug 31, 2018, 12:07 IST
കാസര്‍കോട്: (www.kasargodvartha.com 31.08.2018) തന്നെ ഇനി കാണില്ലെന്ന് ബന്ധുവിനോട് ഫോണില്‍ വിളിച്ച് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. സംഭവസ്ഥല ദൃശ്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ അയച്ചു കൊടുത്ത ശേഷമാണ് യുവാവ് തൂങ്ങിമരിച്ചത്. അഡൂര്‍ വണ്ട്യപ്പദവിലെ പരേതരായ ദുര്‍ഗയ്യ നായിക്- ഗിരിജ ദമ്പതികളുടെ ഏക മകന്‍ ചരണ്‍ (19) ആണ് അഡൂര്‍ വനത്തില്‍ തൂങ്ങിമരിച്ചത്.
മാതാപിതാക്കള്‍ മരിച്ചതിനാല്‍ ചരണ്‍ ഇളയമ്മ കുസുമത്തിനൊപ്പമാണ് താമസിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം മൂന്നു മണിയോടെ ബന്ധു സുജിത്തിനെ ഫോണില്‍ വിളിച്ച് തന്നെ ഇനി കാണില്ലെന്ന് പറയുകയും വാട്‌സ്ആപ്പില്‍ മരങ്ങളുടെയും മറ്റും ഫോട്ടോകള്‍ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. സംശയം തോന്നി അന്വേഷണം നടത്തുന്നതിനിടയിലാണ് വൈകിട്ട് 5.30 മണിയോടെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. നേരത്തെ ബംഗളൂരുവിലെയും മടിക്കേരിയിലെയും സുള്ള്യയിലെയും ഹോട്ടലുകളില്‍ ജോലി ചെയ്തുവന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Hanged, Death, Top-Headlines, Adoor, Youth found dead hanged in Forest
< !- START disable copy paste -->