city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആദൂരില്‍ യുവാവ് വീട്ടിനകത്ത് വിഷംകഴിച്ച് മരിച്ചനിലയില്‍

ആദൂര്‍: (www.kasargodvartha.com 13/07/2016) യുവാവിനെ വീട്ടിനകത്ത് വിഷംകഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. ആദൂര്‍ ധര്‍മ നഗര്‍ മുച്ചിലോട്ട് നാരായണന്‍ മണിയാണിയുടെ മകനും ഡ്രൈവറുമായ ബിജു എന്ന വിജയനെയാണ് (36) ചൊവ്വാഴ്ച രാത്രി 10 മണിയോടെ വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ വിജയനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.

രാത്രി ഭക്ഷണം കഴിച്ചശേഷം വിജയന്‍ കിടപ്പുമുറിയില്‍കയറി വാതിലടയ്ക്കുകയായിരുന്നു. ഏറെനേരംകഴിഞ്ഞിട്ടും വിജയന്‍ വാതില്‍ തുറക്കാതിരുന്നതിനെതുടര്‍ന്ന് സംശയംതോന്നിയ ഭാര്യ ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ വായില്‍നിന്നും നുരയും പതയുംവന്ന് അബോധാവസ്ഥയില്‍വീണുകിടക്കുന്ന വിജയനെയാണ് കണ്ടത്. ഉടന്‍തന്നെ ഭാര്യ പരിസരവാസികളേയുംകൂട്ടിവന്ന് വാതില്‍ ബലമായി തുറന്നശേഷം വിജയനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിവിധ വാഹനങ്ങളില്‍ ഡ്രൈവറായി ജോലിനോക്കിവരികയായിരുന്ന വിജയന്‍ അമിതമായ മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. വിജയന് രണ്ട് മക്കളുണ്ട്. ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആദൂരില്‍ യുവാവ് വീട്ടിനകത്ത് വിഷംകഴിച്ച് മരിച്ചനിലയില്‍

Keywords:  Adhur, Kasaragod, Obituary, Kerala, Biju, Poison, Hospital, Vijayam, Driver, Youth found dead after consuming poison

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia