city-gold-ad-for-blogger

ഭാര്യാവീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 28.01.2018) ഭാര്യാവീട്ടില്‍ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ആശുപത്രിയില്‍ മരിച്ചു. പ്ലാച്ചിക്കര പട്ടികവര്‍ഗ കോളനിയിലെ പാപ്പിനി വീട്ടില്‍ ബാലകൃഷ്ണനാണ് (35) പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച മരണപ്പെട്ടത്.

ഒരാഴ്ച മുമ്പാണ് ചക്കിട്ടടുക്കത്തെ ഭാര്യാവീട്ടില്‍ ബാലകൃഷ്ണനെ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ദേഹമാസകലം പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയിലായിരുന്ന ബാലകൃഷ്ണനെ ബന്ധുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെ നിലകൂടുതല്‍ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

അതിനിടെ ബാലകൃഷ്ണന് പൊള്ളലേറ്റ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാന്തയാണ് ഭാര്യ. മക്കള്‍: ശരണ്യ, ശരത്ത്, ശാരിക.
ഭാര്യാവീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു; മരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Death, Obituary, suicide, Police, complaint, Top-Headlines, Youth found burned died in hospital
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia