Tragedy | തെങ്ങോല മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
Updated: Aug 19, 2024, 22:57 IST

Photo: Arranged
ഉപ്പളയിലെ പെട്രോൾ പമ്പ് ജീവനക്കാരനായ യശ്വന്ത് ആണ് മരിച്ചത്
കാസർകോട്: (KasaragodVartha) വൈദ്യുതി കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന് സമീപത്തെ രാമചന്ദ്ര-ബവിത ദമ്പതികളുടെ മകൻ യശ്വന്ത് (22) ആണ് മരിച്ചത്.
ഉപ്പളയിലെ പെട്രോൾ പമ്പ് ജീവനക്കാരൻ ആണ് മരിച്ച യുവാവ്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. വീട്ടിന്റെ വരാന്തയിൽ ചാഞ്ഞു കിടന്ന തെങ്ങോല വലിച്ചു മാറ്റുന്നതിനിടെ കമ്പിയിൽ തട്ടിയതിനെ തുടർന്നാണ് യശ്വന്ത് വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണത്.
ഉടൻ തന്നെ കുഞ്ചത്തൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർടത്തിനായി മംഗൽപാടി താലൂക് ആശുപത്രി മോർചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: ജയസ്മിത, സുസ്മിത, സുധീഷ്.