യുവാവ് വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് മരിച്ചു
Jul 11, 2012, 16:49 IST
പരപ്പ: യുവാവ് വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് മരണപ്പെട്ടു. പരപ്പ കമ്മാടത്തെ പൗര പ്രമുഖനും മുസ്ലീം ലീഗ് കിനാനൂര്‍ - കരിന്തളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും മുന്‍പഞ്ചായത്ത് മെമ്പറുമായ പട്‌ളത്ത് അബ്ദുള്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് കു ഞ്ഞിയാണ് (40) ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് മരിച്ചത്.
കുളത്തില്‍ വീണ് കിടക്കുകയായിരുന്ന മുഹമ്മദ് കു ഞ്ഞിയെ ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ് കുഞ്ഞിയുടെ സഹോദരന്‍ ഇഖ്ബാല്‍ മാസങ്ങള്‍ക്ക് മുമ്പ് ജപ്പാനില്‍ വെച്ച് അസുഖത്തെതുടര്‍ന്ന് മരണപ്പെട്ടിരുന്നു.
Keywords: Parappa, Obituary, Death, Youth, Pond