city-gold-ad-for-blogger

കയറുമായി ഓടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുളത്തില്‍ വീണ് മരിച്ചു

ഉപ്പള: (www.kasargodvartha.com 10.10.2016) കയറുമായി ഓടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചു. ഉപ്പള സോങ്കാലിലെ അബ്ബാസിന്റെ മകന്‍ അമീര്‍ എന്ന അന്‍വര്‍ (35) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

തോട്ടത്തില്‍ കെട്ടിയ പശുക്കളെ അഴിച്ച് വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ ഓടിയ പശുവിനെ പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്ന യുവാവാണ് അമീര്‍ കിണറ്റില്‍ വീണ വിവരം ബന്ധുക്കളെ അറിയിച്ചത്. ഇതേതുടര്‍ന്ന് ഉപ്പളയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തി അമീറിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തിയിരുന്നു.

ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അമീര്‍ കഴിഞ്ഞയാഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. മാതാവ്: ഖദീജ. ഏകസഹോദരന്‍: അന്‍വര്‍ സാദിഖ്.
കയറുമായി ഓടിയ പശുവിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കുളത്തില്‍ വീണ് മരിച്ചു

Keywords : Uppala, Death, Obituary, Youth, Police, Fire Force, Kasaragod, Ameer, Anwar, Uppala Songal, Youth drown to death. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia