ടിപ്പര്‍ ലോറി വില്ലനായി; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
Mar 30, 2019, 12:52 IST
ഉപ്പള: (www.kasargodvartha.com 30.03.2019) ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ ദാരുണമായി മരിച്ചു. പൈവളിഗെ കന്യാല മുണ്ടോളിലെ യൂസുഫ് - റുഖിയ ദമ്പതികളുടെ മകന്‍ ശബീര്‍ (22) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 11.45 മണിയോടെ കര്‍ണാടക - കേരള അതിര്‍ത്തി പ്രദേശമായ കന്യാലയിലാണ് അപകടം.
ബേര്‍ക്ക കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാല്‍ അറ്റുതൂങ്ങുകയും ചെയ്ത ശബീറിനെ ഉടന്‍ തന്നെ ബന്തിയോട്ടെ ഡി എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഫൈസല്‍, സമീറ.
< !- START disable copy paste -->
ബേര്‍ക്ക കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാല്‍ അറ്റുതൂങ്ങുകയും ചെയ്ത ശബീറിനെ ഉടന്‍ തന്നെ ബന്തിയോട്ടെ ഡി എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ഫൈസല്‍, സമീറ.
Keywords: Kerala, kasaragod, Uppala, Tipper lorry, Accident, Bike, Bike-Accident, Death, Top-Headlines, Youth dies in Tipper Lorry accident