city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മ­രിച്ചു

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മ­രിച്ചു
ചെറുവത്തൂര്‍: ചെറു­വ­ത്തൂര്‍ മ­യി­ച്ച­യില്‍ കാറിടിച്ച് ബൈക്ക്‌­യാ­ത്രി­കന്‍ മ­രിച്ചു. ഒ­പ്പ­മു­ണ്ടാ­യി­രു­ന്നയാള്‍ക്ക് സാരമായി പരിക്കേ­റ്റു.

കൈതക്കാട് കുളങ്ങാട്ട് അമ്പലത്തിനുസമീപത്തെ ടിപ്പര്‍ലോ­റി ഡ്രൈവര്‍ എം.വി. ഷിജു(30) ആണ് മരിച്ചത്. പരിക്കേറ്റ പി.വി.രാജേഷിനെ (28) മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പി­ച്ചു. പരിക്കേ­റ്റ ഇ­രു­വ­രേ­യും മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ വഴിയില്‍ വെ­ച്ചാ­യി­രുന്നു ഷി­ജു­വി­ന്റെ അ­ന്ത്യം.

ദേശീയപാതയില്‍ മയിച്ച ചെറിയപാലത്തിനുസമീപം ചൊവ്വാഴ്ച വൈ­കിട്ട് നാലുമണിയോടെ­യാണ് അപകടം. നീലേ­ശ്വര­ത്ത് നിന്ന് ചെറുവത്തൂരിലേ­ക്ക് പോ­കു­ക­യാ­യി­രുന്ന ബൈക്കും കാഞ്ഞങ്ങാട് ഭാഗത്തേ­ക്ക് വരികയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. പി.പി. രാഘവന്റെയും തമ്പായിയുടെയും മകനാണ് മരിച്ച ഷിജു. ഭാര്യ: ദര്‍ശന. മകന്‍ സിദ്ധാര്‍ഥ്. സഹോദരി സീമ.

Keywords:  Cheruvathur, Obituary, Bike, Car, Accident, M.V. Shiju, P.V. Rajesh

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia